Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Road Condition

Thrissur

റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ; നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​ക്കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു

കാ​ള​മു​റി: ക​യ്പ​മം​ഗ​ലം ച​ളി​ങ്ങാ​ട് ഈ​സ്റ്റ്‌ ടി​പ്പു സു​ൽ​ത്താ​ൻ റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ​യ്ക്കും പൊ​ടി​ശ​ല്യ​ത്തി​നും പ​രി​ഹാ​ര​മാ​യി​ല്ല.

നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​ക്കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു. കു​ടി​വെ​ള്ള പൈ​പ്പ് സ്ഥാ​പി​ക്കു​ന്ന​തി​നാ​യി വാ​ട്ട​ർ അ​ഥോ​റി​റ്റി റോ​ഡ് പൊ​ളി​ച്ചി​ട്ട​തു​മൂ​ലം മാ​സ​ങ്ങ​ളാ​യി ജ​ന​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന ദു​രി​ത​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ടും പ​രി​ഹാ​രം കാ​ണാ​ത്ത അ​ധി​കൃ​ത​രു​ടെ അ​ലം​ഭാ​വ​ത്തി​നു​മെ​തി​രേ​യാ​ണ് ച​ളി​ങ്ങാ​ട് പ​ള്ളി​വ​ള​വി​ൽ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ച​ത്. പ്ര​തി​ഷേ​ധ​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം​പ്ര​ക​ടി​പ്പി​ച്ച് പ്ര​ദേ​ശ​ത്തെ വ്യാ​പാ​രി​ക​ൾ ക​ട​ക​ൾ അ​ട​ച്ചി​ട്ടു. പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ​ക്ക് അ​ന​സ് അ​ബൂ​ബ​ക്ക​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

വി​വി​ധ രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ചു സി.​ജെ. പോ​ൾ​സ​ൻ, പി.​എ. അ​ബൂ​ബ​ക്ക​ർ, ഇ.​ആ​ർ. ജോ​ഷി, ടി.​കെ. സൈ​തു​മു​ഹ​മ്മ​ദ്, വ്യാ​പാ​രി വ്യ​വ​സാ​യി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പി.​എം. അ​ബ്ബാ​സ്, വി.​കെ. ഉ​ല്ലാ​സ്, ക​യ്പ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​ന സു​രേ​ന്ദ്ര​ൻ, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ഫാ​ത്തി​മ അ​ന​സ്, പ്ര​ജീ​ന റ​ഫീ​ക്ക്, പി.​എം. സൈ​നു​ദ്ദീ​ൻ, അ​ൻ​സാ മോ​ൾ, മ​ണി ഉ​ല്ലാ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും ക​രാ​റു​കാ​ര​നു​മാ​യും സം​സാ​രി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ബു​ധ​നാ​ഴ്ച റോ​ഡി​ന്‍റെ പ​ണി തു​ട​ങ്ങു​മെ​ന്ന് ഇ.​ടി. ടൈ​സ​ൺ എം​എ​ൽ​എ പ്ര​തി​ഷേ​ധ​കൂ​ട്ടാ​യ്‌​മ​യി​ൽ അ​റി​യി​ച്ചു.

 

Latest News

Corehub Up